എനിക്ക് ബിജെപിയെ ഇല്ലാതാക്കുകയല്ല വേണ്ടത്. അവരോട് പോരാടി അവരെ പരാജയപ്പെടുത്തുകയാണ് വേണ്ടത്...
ബെംഗളൂരു: ബിജെപി ഉയര്‍ത്തിയ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് ബന്ദലായി ബിജെപി മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എനിക്ക് ബിജെപിയെ ഇല്ലാതാക്കുകയല്ല വേണ്ടത്. അവരോട് പോരാടി അവരെ പരാജയപ്പെടുത്തുകയാണ് വേണ്ടത്... ഒരു കന്നഡ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പലനേതാക്കള്‍ക്കും ഇപ്പോള്‍ വീണ്ടുവിചാരം വന്നിട്ടുണ്ടെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്.എസ് വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ജ്വല്ലിക്കുന്നുണ്ടെന്നും അത് കര്‍ണാടകയിലും ദൃശ്യമാക്കുമെന്നും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്നേയും കോണ്‍ഗ്രസിലെ മറ്റു നേതാക്കളേയും വളരെ മോശമാക്കി സംസാരിക്കുന്ന നിങ്ങള്‍ കേട്ടുകാണും. പ്രധാനമന്ത്രി എന്ന പദവിയെ ഞാനെന്നും ബഹുമാനിക്കുന്നുണ്ട്. അതേ ഭാഷയില്‍ ഞാനൊരിക്കലും അദ്ദേഹത്തോട് സംസാരിക്കില്ല. അതേ പോലെ ബിജെപിയുടെ പല ആശയങ്ങളും എനിക്ക് ചേരുന്നതല്ല. ബിജെപി മുക്തഭാരതത്തിനായി ഞാന്‍ താത്പര്യപ്പെടുന്നില്ല... രാഹുല്‍ വ്യക്തമാക്കുന്നു.
