ലൈംഗിക ബന്ധം പുറത്ത് അറിയാതിരിക്കാന്‍ ട്രംപ് ഭീഷണിപ്പെടുത്തിയെന്ന് പോണ്‍ സ്റ്റാര്‍

First Published 26, Mar 2018, 8:12 AM IST
i was threatened to keep silent on Trump relationship says Stormy Daniel
Highlights

മകളെ മുന്‍നിര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി

വാഷിംഗ്ടണ്‍: ട്രംപുമായുള്ള ലൈംഗിക ബന്ധം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍. ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത ടിവി അഭിമുഖത്തില്‍ ആണ് സ്റ്റോമി ഇക്കാര്യം വെളിപ്പെടുത്തിയത്. 

തന്റെ പെണ്‍കുഞ്ഞുമായി ഫിറ്റ്‌നസ് ക്ലാസില്‍ പോയതായിരുന്നു. അവിടെ വച്ചാണ് അജ്ഞാതനായ ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തിയത്. തന്റെ അടുത്തേക്ക് നടന്നു വന്ന അയാള്‍ ട്രംപിനെ വിട്ടേക്കണമെന്നും അടുത്തിരിക്കുന്ന മകളെ ഒന്ന് നോക്കിയതിന് ശേഷം തന്നെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് സ്റ്റോമി പറഞ്ഞു. 

സുന്ദരിയായ മകളല്ലേ, അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് മകള്‍ക്ക് നാണക്കേടാണ് എന്നായിരുന്നു അയാളുടെ ഭീഷണി എന്നും സ്‌റ്റോമി അഭിമുഖത്തില്‍ വ്യക്തമാക്കി. അത് കേട്ടതും തന്റെ കൈകള്‍ വിറച്ച് തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെയായി. ഭയന്നുപോയി താനെന്നും സ്‌റ്റോമി ഓര്‍ക്കുന്നു. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്റ്റോമി ലൈംഗിക ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുള്ള ട്രംപിന്റെഫ കരാറില്‍ ഒപ്പുവച്ചത്. 130000 ഡോളര്‍ ആണ് അതിനായി സ്‌റ്റോമിയ്ക്ക് ട്രംപ് നല്‍കിയത്. സ്റ്റോമി തന്റെ ജീവിതകഥ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നതുവരെ 2006 ല്‍ ഇരുവരും തുടര്‍ന്നു പോന്ന അവിഹിത ബന്ധം പുറത്ത് പറയരുതെവന്ന കരാര്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നില്ല. 

അതേസമയം നേരത്തേ സ്‌റ്റോമിയെയും ട്രംപിനെയും ചേര്‍ത്ത് വാര്‍ത്തകള്‍ പരന്നിരുന്നു. സ്റ്റോമിയുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ ട്രംപ് പണം നല്‍കി എന്നത് വിവാദമായിരുന്നു.  സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ സ്റ്റോമി ഡാനിയേല്‍ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. നടി പരസ്യമായി രംഗത്ത് എത്തിയതോടെ ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2006 ല്‍ നവേദയിലെ താഹോ ലേക്കില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ഉപയോഗിച്ചിരുന്നുവെന്ന് 2011 മാഗസീന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റോമി വെളിപ്പെടുത്തിയിരുന്നു. 

loader