തിരുവനന്തപുരം: തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നെന്ന് മന്ത്രി എ.കെ. ബാലന്‍. പുനരന്വേഷണമില്ലാതെ സര്‍ക്കാരിനു നിലപാട് മാറ്റാനാവില്ല. ഇടത് കാലത്തെ അന്വേഷണത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റക്കാരനായിരുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ മന്ത്രി എന്തു പറയുന്നു എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എ.കെ.ബാലന്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷണം നടന്നത് വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അന്വേഷണറിപ്പോര്‍ട്ടിനെതിരെ വി.എസ് എതിര്‍സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വി.എസ്. അച്യുതാനന്ദന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായതിന് എതിരേയാണു താന്‍ കോടതിയില്‍ പോയതെന്നും വി.എസ്. പറഞ്ഞിരുന്നു.