കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾക്കു വേണ്ടി സമയം കളയാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് മാർച്ച് അഞ്ചിലേക്കു മാറ്റിവച്ചു. 

കൊച്ചി: ഐസ്കീം പാർലർ അട്ടിമറിക്കേസില്‍ സർക്കാരിനെതിരെ വി എസ്. എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി എസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സർക്കാർ അപ്പീൽ നൽകിയില്ലെന്നും ഹർജിയിൽ വി എസ് വിശദമാക്കി. എന്നാല്‍ കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾക്കു വേണ്ടി സമയം കളയാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് മാർച്ച് അഞ്ചിലേക്കു മാറ്റിവച്ചു.