കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി.  ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികൾ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ എത്തി.  കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ്  തിരിച്ചറിയൽ പരേഡ് നടത്തുന്നത്.  വെട്ടിയ സംഘത്തിൽ ആകാശ് ഇല്ലെന്നു നേരത്തെ റിയാസ് തന്നെ പറഞ്ഞ സാഹചര്യത്തിൽ ഇന്നത്തെ നടപടി  നിർണായകമാണ്.