ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആലുവ സബ്ജയിലില്‍ തുടങ്ങി. ആക്രമിക്കപ്പെട്ട നടി തിരിച്ചറിയല്‍ പരേഡിനായി സബ്ജയിലില്‍ എത്തി. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്.
പ്രതികളായ മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുന്നത്. നടി ഇവരെ തിരിച്ചറിഞ്ഞാല്‍ അത് കേസില്‍ സുപ്രധാന തെളിവാകും. അതേസമയം അന്വേഷണ സംഘം സുനില്‍കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
