കഴിഞ്ഞ തവണ 2397 അടിയിലേക്ക് വെള്ളം ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത് ഇതിന് പിന്നാലെ വ്യാപക വിര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ക്രിത്യമായി വെള്ളം ഒഴുക്കിവിട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമക്കാനാണ് ജില്ലാ കളക്ട്രറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരുന്നതിനെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഷട്ടര്‍ തുറക്കുക. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ജലനിരപ്പ് 2387 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് അണക്കെട്ട് തുറക്കാമെന്ന തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ തവണ 2397 അടിയിലേക്ക് വെള്ളം ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത് ഇതിന് പിന്നാലെ വ്യാപക വിര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ക്രിത്യമായി വെള്ളം ഒഴുക്കിവിട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമക്കാനാണ് ജില്ലാ കളക്ട്രറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പെരിയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതനിര്‍ദ്ദേശം നല്‍കുകയും ആളുകളെ മാറ്റിപാര്‍പ്പിക്കുയും ചെയ്യാനുള്ള നടപടികള്‍ അടുത്ത മണിക്കൂറില്‍ സ്വീകരിക്കും.