Asianet News MalayalamAsianet News Malayalam

ഇടുക്കി മെഡി.കോളേജ്: സംസ്ഥാനത്തിന്‍റെ നടപടി ശരിവച്ച് കേന്ദ്രം

idukki medical college
Author
New Delhi, First Published Feb 17, 2017, 12:51 AM IST

തിരുവവന്തപുരം: ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് കേന്ദ്രസര്‍ക്കാര്‍ . ഇക്കാര്യത്തില്‍ കേന്ദ്രം മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദേശവും നല്‍കി . ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ അവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. 

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയായിരുന്നു ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയെ യുഡിഎഫ്  സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആക്കി മാറ്റിയത് . ക്ലാസ് മുറികടളടക്കം അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് , അധ്യാപകരില്ല . രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികള്‍ എങ്ങനെ പഠിക്കും . ഈ പ്രശ്നം ഉയര്‍ന്നതോടെ മൂന്നാം വര്‍ഷം പ്രവേശനം നിര്‍ത്തിവച്ചു . 

നേരത്തെ പ്രവേശനം നേടിയ രണ്ട് ബാച്ചുകളിലുള്ള വിദ്യാര്‍ഥികളെ ക്ലിനിക്കല്‍ പരിശീലനത്തിനായി  തിരുവനന്തപുരം , ആലപ്പുഴ, കോട്ടയം ,  തൃശൂര്‍ , കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി . ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നിലപാടെടുത്തു . മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദ്യാര്‍ഥികളെ മാറ്റിയതാണ് മെഡിക്കല്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചത് . ഈ വിദ്യാര്‍ഥികളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന സാഹചര്യം മുന്നില്‍ കണ്ട് എന്തുകൊണ്ട് മാറ്റി എന്നതടക്കം വ്യക്തമാക്കി ആരോഗ്യവകുപ്പ് കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും വിശദീകരണം നല്‍കി . 

സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം കേന്ദ്രം അംഗീകരിച്ചു . വിദ്യാര്‍ഥികളെ മാറ്റിയത് അംഗീകരിക്കേണ്ടതാണെന്ന നിലപാട് കേന്ദ്രവും സ്വീകരിച്ചു . ഇതില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദേശവും നല്‍കി കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios