പ്രതിഷേധങ്ങള്‍ക്കിടയില്‍ മൂന്നാറിലെ മുഴുവന്‍ പെട്ടിക്കടകളും ഒഴിപ്പിച്ചു
ഇടുക്കി: മൂന്നാറിലെ അനധിക്യത പെട്ടിക്കടക്കാരെ ഒഴിപ്പിക്കുന്നതില് പ്രതിഷേധം ശക്തമാകുന്നു. പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടക്കാര് മൂന്നാര് ടൗണില് പ്രകടനം നടത്തി. കഴിഞ്ഞ ദിവസം മൂന്നാര് ടൗണിലും മെയില് ബസ്റിന് സമീപത്തും അനധിക്യതമായി കച്ചവടം നടത്തിയ പെട്ടിക്കടക്കാരെ പഞ്ചായത്തും പോലീസും സംയുക്തമായി ഒഴിപ്പിച്ചിരുന്നു. ഇവിടെ കച്ചവടം നടത്തിയ 25 പേര്ക്ക് പഞ്ചായത്ത് സെക്രട്ടറി എ.പി. ഫ്രാന്സീസ് യുദ്ധക്കാല അടിസ്ഥാനത്തില് പുനരധിവസിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി പൊതുമരാമത്ത് ഓഫീസിന് സമീപത്തും പഴയമൂന്നാര് ബസ് സ്റ്റാന്റിലും ഭൂമി കണ്ടെത്തിയെങ്കിലും സെക്രട്ടറി വിരമിച്ചതോടെ പദ്ധതി നടപ്പിലായില്ല.
സംഭവത്തില് നടപടികള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടക്കാര് പഞ്ചായത്തിനെയും പോലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില് മൂന്നാര് ഡി.വൈ.എസ്.പി അഭിലാഷിന്റെ നേത്യത്വത്തില് മൂന്നാര് പഞ്ചായത്ത് അസി. സെക്രട്ടറി പി.വി. മനോജ് വീണ്ടും ഒഴിപ്പിക്കലുമായി രംഗത്തെത്തി. ഒഴിഞ്ഞുപോകുന്നതിന് സമയം നല്കിയ കടകള് ഒഴിപ്പിക്കുന്നതിനാണ് അധിക്യതര് എത്തിയത്.
എന്നാല് നിലവില് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടക്കാര് രംഗത്തെത്തുകയായിരുന്നു. തുടര്ന്ന് വായ്മൂടിക്കെട്ടി പ്രകടനവുമായെത്തിയ പ്രവര്ത്തകര് മൂന്നാര് ടൗണില് കുത്തിരിക്കുകയും പ്രശ്നപരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേവികുളം എം.എല്.എ എസ്. രാജേന്ദ്രന് സംഭവസ്ഥലത്തെത്തി കടയുടമകളുമായി ചര്ച്ചനടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മെയ് 8ന് മുമ്പ് കടകള് നല്കുമെന്ന് അദ്ദേഹം ഉറപ്പുനല്കി. പ്രതിഷേധങ്ങള്ക്കിടയില് മൂന്നാറിലെ മുഴുവന് പെട്ടിക്കടകളും സംഘം ഒഴിപ്പിച്ചു. രാത്രിയില് കടകള് രാത്രി 7 മണിക്കുശേഷം മാത്രമേ പ്രവര്ത്തിക്കാര് പാടുള്ളു.
