'ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മില്‍തല്ലുന്ന യുവാക്കള്‍ തൊഴിലില്ലായ്മയെ കുറിച്ച് ചോദിക്കാന്‍ മറന്നുപോകും. ഇതാണ് ബിജെപിയുടെ പദ്ധതി'

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തിയാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയെ നാമാവശേഷമാക്കാനാകുമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. എന്‍ഡിടിവി കോള്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് എസ്പിയ്ക്ക് ഉത്തര്‍ പ്രദേശ് നഷ്ടമായത്. തങ്ങളുടെ പാര്‍ട്ടിയ്ക്ക് വേണ്ടിയല്ല, ഇന്ത്യയെ സംരക്ഷിക്കാന്‍ നമ്മള്‍ ആര്‍എസ്എസില്‍നിന്ന് അകന്ന് നിന്നേ മതിയാകു. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ആര്‍എസ്എസ് ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണ്. 

മഹാസഖ്യത്തിന്‍റെ നേതാവ് ആരാണെന്ന് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുക. ബിജെപിയെ തടയേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മില്‍തല്ലുന്ന യുവാക്കള്‍ തൊഴിലില്ലായ്മയെ കുറിച്ച് ചോദിക്കാന്‍ മറന്നുപോകും. ഇതാണ് ബിജെപിയുടെ പദ്ധതിയെന്നും അഖിലേഷ് പറഞ്ഞു.