തിരുവനന്തപുരം: എഫ്എഫ്‌കെയുടെ ഉദ്ഘാടന ചിത്രത്തിന്റെ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ വൈകി. ആറുമണിക്ക് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം 7.35നാണ് തുടങ്ങിയത്. എന്നാല്‍ നിശാഗന്ധിയില്‍ ജനാരവത്തിന്റെ പ്രതിഷേധം സാംസ്‌കാരിക കേരളത്തിന് അഭിമാനം പകരുന്നതായിരുന്നു. ചിത്രം ഒന്നര മണിക്കൂറോളം വൈകിയിട്ടും പ്രേക്ഷകരുടെ വന്‍നിര കാത്തിരുന്നു. തിയേറ്ററുകളില്‍ സാധാരണ കാണുന്ന കൂകിവിളികള്‍ക്കപ്പുറം പ്രേക്ഷകര്‍ കൈയടിച്ചു. പദര്‍ശനം തുടങ്ങുന്നതുവരെ ജനം കൈയ്യടി തുടര്‍ന്നു.
ഓഖി ചുഴലിക്കാറ്റില്‍ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മെഴുകുതിരി കത്തിച്ചാണ് മേളയുടെ ഉദ്ഘാടനം നടന്നത്. തുടക്കദിനമായ ഇന്നു തന്നെ വന്‍ ജനപങ്കാളിത്തമാണ് മേളയില്‍. മിക്ക തിയേറ്ററുകളിലും സീറ്റുകള്‍ ലഭിക്കാതെ പലരും പുറത്തുപോയി റിസര്‍വേഷന്‍ സംവിധാനങ്ങള്‍ ഇന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. നാളെ മുതല്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്.
