ഇഖാമ, തൊഴില്‍ നിയമലംഘകരേയും സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരേയും ജോലിക്കുവെക്കുകയോ താമസസൗകര്യം നല്‍കുകയോ ചെയ്യുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. റിയാദ് പ്രവിശ്യയില്‍ നിന്നും 18 ശതമാനം പേരെ നാടുകടത്തുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നാടുകതടത്തപ്പെടുന്നവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
രാജ്യത്തെ വിവിധ തര്‍ഹീലുകളില്‍ 17058 പേര്‍ നാടു കടത്തല്‍ നടപടികള്‍ കാത്ത് കഴിയുന്നുണ്ട്. ഇഖാമ തൊഴില്‍ നിയമ ലംഘകരേയും സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരേയുംജോലിക്കു വെക്കുകയോ പാര്‍പ്പിട സൗകര്യ നല്‍കുകയോ ചെയ്യുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. കൂടാതെ വിദേശികളാണെങ്കില്‍ നാടു കടത്തുകയും ചെയ്യും.
