മോസ്കോ: റഷ്യന്‍ പെണ്‍കുട്ടി കാമുകനെ കൊലപ്പെടുത്തി ജനനേന്ദ്രീയവും മറ്റും മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. അനസ്തേഷ്യ ഓനീഗിന എന്ന 21 കാരിയാണ് മുന്‍ പോലീസുകാരനായ ദിമിത്രി സിന്‍കിവേച്ച് എന്ന 24 വയസുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും ഏര്‍പ്പെട്ട ലൈംഗിക വൈകൃതങ്ങളാണ് ദിമിത്രിയുടെ മരണത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് ഭയന്ന കാമുകി അവളുടെ കാമുകന്‍റെ ശവശരീരം കഴുത്തും, ജനനേന്ദ്രിയവും മുറിച്ച് മാറ്റുകയായിരുന്നു. ഹോളിവുഡ് പടമായ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേയിലെ പോലെ സെക്സ് ഗെയിം കളിക്കുന്നതിനിടയിലാണ് ശ്വാസം നിലച്ച് ദിമിത്രി കൊല്ലപ്പെട്ടത്. തുടര്‍ന്ന് യുവാവിന്‍റെ ശവശരീരം വെട്ടി ചിലഭാഗങ്ങള്‍ ഫ്രീസറിലും ബാക്കി ഗാര്‍ബേജിലും നിക്ഷേപിക്കുകയായിരുന്നു.

എന്നാല്‍ കാമുകനെ വെട്ടിനുറുക്കുന്നതിനിടയില്‍ അനസ്തേഷ്യയുടെ സഹോദരി വിളിക്കുകയും. സഹോദരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലം പരിശോധിച്ചപ്പോള്‍ ഫ്ലാറ്റ് ഒരു അറവ് ശാലപോലെ ആയിരുന്നു. യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.