സായ്‌നാഥ്, സൈന്യൂ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡര്‍മാര്‍.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ പോലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. രാവിലെയോടെയാണ് ഗഡ്ചിരോളിയിലെ വനപ്രദേശത്ത് പോലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ നക്‌സലുകളുടെ രണ്ട് ജില്ലാ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വധിച്ചെന്നാണ് ഐജി ശരദ് ഷേലാര്‍ അറിയിച്ചത്. സായ്‌നാഥ്, സൈന്യൂ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡര്‍മാര്‍.

ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക വിഭാഗമായ സി-60 കമാന്‍ഡോസാണ് വനമേഖലയിലെ ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. ബംറഗാദിലെ ടാഡ്‌ഗോവ് വനമേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്നും ഐജി ശരദ് ഷേലാര്‍ പറഞ്ഞു.