വാഷിംഗ്ടണ്‍: ദഷിണ ചൈനാക്കടലിലെ തര്‍ക്കദ്വീപില്‍ ചൈനയെ വെല്ലുവിളിച്ച് അമേരിക്കന്‍ പടക്കപ്പല്‍. ചൈന അവകാശവാദം ഉന്നയിക്കുന്ന കൃത്രിമദ്വീപിനു 22 കിലോമീറ്റര്‍ അകത്തേയ്ക്ക് യുദ്ധക്കപ്പല്‍ കയറ്റിയെന്നു യുഎസ് അറിയിച്ചു. യുഎസ്എസ് ഡ്യൂവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. 

ദക്ഷിണചൈനാക്കടലില്‍ സഞ്ചാരസ്വാതന്ത്ര്യം വേണമെന്നാണ് അമേരിക്കന്‍ നിലപാട്. ഉത്തരകൊറിയയ്‌ക്കെതിരെ സംഘര്‍ഷം നിലനില്‍ക്കെയാണ് അമേരിക്കയുടെ പുതിയ നീക്കം. യുഎന്‍ ഉടമ്പടി അനുസരിച്ച് 12 നോട്ടിക്കല്‍ വരെയുള്ള കടല്‍പ്രദേശം അതതു രാജ്യങ്ങളുടെയാണ്. 

ഇതാണു അമേരിക്ക മനപൂര്‍വം ലംഘിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായവാന്‍, മലേഷ്യ, ബ്രൂണെയ്, തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണചൈനക്കടലില്‍ അവകാശവാദം ഉന്നയിക്കുന്ന മറ്റു രാജ്യങ്ങള്‍. എന്നാല്‍ ദ്വീപ് അവകാശപ്പെടുത്തിയ ചൈന എയര്‍സ്ട്രിപും നിര്‍മ്മിച്ചിട്ടുണ്ട്.