Asianet News MalayalamAsianet News Malayalam

ഗോ​ര​ക്ഷ​ക​രെ  ജ​ന​ക്കൂ​ട്ടം കൈകാര്യം ചെയ്തു

In Pune tempo held mob attacks gau rakshaks in Ahmednagar
Author
First Published Aug 6, 2017, 11:41 AM IST

പൂ​ന: പ​ശു​വി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഗോ​ര​ക്ഷ​ക​രെ  ജ​ന​ക്കൂ​ട്ടം കൈകാര്യം ചെയ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്ന​ഗ​റി​ലാ​ണ് അ​ൻ​പ​തി​ന​ടു​ത്ത് വ​രു​ന്ന ജ​ന​ക്കൂ​ട്ടം ഗോ​ര​ക്ഷ​ക​രെ ആ​ക്ര​മി​ച്ച​ത്. ഷ്രി​ഗോ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 

ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​മു​ന്‍പ് പ​ശു​ക്ക​ളു​മാ​യി പോ​യ ടെം​പോ വാ​ൻ ത​ട​ഞ്ഞ് ഗോ​ര​ക്ഷ​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​ര​ക്ഷ​ക​ർ​ക്കു നേ​ർ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.

പോ​ലീ​സി​നൊ​പ്പ​മാ​ണ് ഗോ​ര​ക്ഷ​ക​ർ പ​ശു​വു​മാ​യി പോ​യ വാ​ഹ​നം ത​ട​ഞ്ഞ​ത്. തി​രി​ച്ച​ടി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ഗോ​ര​ക്ഷ​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​ശു​വു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ വാ​ഹി​ദ് ഷെ​യ്കി​നെ​യും ഡ്രൈ​വ​ർ രാ​ജു ഫ​ത്രു​ഭാ​യ് ഷെ​യ്കി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ശി​വ​ശ​ങ്ക​ർ രാ​ജേ​ന്ദ്ര സ്വാ​മി എ​ന്ന​യാ​ളാ​ണ് എ​ല്ലാ ശ​നി​യാ​ഴ്ച​യും ഷ്രി​ഗോ​ഡ താ​ലൂ​ക്കി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത പ​ശു വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ഖി​ല ഭാ​ര​തീ​യ കൃ​ഷി ഗോ​സേ​വാ സം​ഘി​ലെ അം​ഗ​മാ​ണ് താ​നെ​ന്നും ത​നി​ക്ക് ഗോ​ര​ക്ഷാ പ്ര​മു​ഖ് പ​ദ​വി​യു​ണ്ടെ​ന്നും ഇ​യാ​ൾ വാ​ദി​ക്കു​ന്നു. 
 

Follow Us:
Download App:
  • android
  • ios