മസ്‌കറ്റ്: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു സ്ഥാനപതി ഇന്ദ്രമണി പാണ്ട പറഞ്ഞു. ഏഴു ദശബ്തക്കാലം ഇന്ത്യ കൈവരിച്ചിട്ടുള്ളനേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കികൊണ്ടായിരിക്കും പരിപാടികള്‍.

ആഗസ്ത് പതിനഞ്ചിനു രാവിലെഏഴു മണിക്ക് വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലും, തുടര്‍ന്ന് ഒന്‍പതു മണിക്ക് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയിലും സ്ഥാനപതി ഇന്ദ്രമണി പണ്ടേ ദേശിയ പതാക ഉയര്‍ത്തും. അന്നേ ദിവസം വൈകുന്നേരം ഒമാന്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പ്രത്യേക ആഘോഷ പരിപാടിയില്‍ ഒമാന്‍ സര്‍ക്കാര്‍ പ്രതിനിധികളും, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും , ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരുംപങ്കെടുക്കും. 

ഏഴു ദശബ്തക്കാലം ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കികൊണ്ട് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ആണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ക്രമീകരിച്ചിരിക്കുന്നത്. സെമിനാറുകള്‍, ഉപന്യാസം മത്സരങ്ങള്‍, പെയിന്റിങ് മത്സരങ്ങള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍, സംഗീത പ്രകടനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തുവാന്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.