പഞ്ചാബ്, ഗുജറാത്ത് അതിര്‍ത്തിയിലാണ് പ്രധാനമായും സൈന്യത്തിന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാഗ അതിര്‍ത്തിയില്‍ പതിവുള്ള പതാക താഴ്ത്തല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് എന്ന് പുനരാരംഭിക്കുമെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചിട്ടില്ല. ആക്രമണം നടത്തിയെന്ന വിവരം പാകിസ്ഥാന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണങ്ങളുണ്ടാവാനുള്ള സാധ്യത ഇന്ത്യന്‍ സൈന്യം തള്ളിക്കളയുന്നില്ല.