ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പൊതു സ്വത്തായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ബോര്‍ഡും സ്‌പോണ്‍സറുമായുള്ള പ്രശ്‌നങ്ങളാണ് രൂക്ഷമായിരിക്കുന്നത്. നിലവിലെ ബോര്‍ഡ് പിരിച്ച് വിട്ടെന്നും, ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്‌പോണ്‍സര്‍ ഇന്നലെ നോട്ടീസ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സറുടെ വക്കീല്‍ നോട്ടീസ് ബോര്‍ഡ് ഓഫിസില്‍ ലഭിച്ചെന്ന് പിന്നീട് ബോര്‍ഡ് സെക്രട്ടറി 'ഏഷ്യാനെറ്റ് ന്യൂസിനോട്' പറഞ്ഞു. ഇതില്‍ നിലവിലെ 19അംഗ ബോര്‍ഡിനെ അസ്ഥിരപ്പെടുത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി ബോര്‍ഡും സ്‌പോണ്‍സറുമായി ഉടലെടുത്ത വിഷയം കോടതി നടപടികളിലേക്ക് നിങ്ങുമെന്നാണ് സൂചന.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, കെടുകാര്യസ്ഥത, കലാവധി കഴിഞ്ഞും തുടരുന്ന അംഗങ്ങള്‍ തുടങ്ങിയ നിരവധി ആരേപണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം സ്‌പോണ്‍സര്‍ ബോര്‍ഡ് ഓഫീസ് അടച്ച് പൂട്ടിയ സാഹചര്യവും ഉണ്ടായിരുന്നു.

അതിനിടെ കഴിഞ്ഞ ബുധനാഴ്ച കൂടിയ ബോര്‍ഡ് യോഗത്തില്‍ രണ്ട് അംഗങ്ങളെ മാറ്റിയിരുന്നു. കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായി പലരും തുടരവേയാണ് ഇത്.ഒരു വര്‍ഷത്തിന് മുകളില്‍ കലാവധിയുള്ള അജയ് ജോര്‍ജിന് വോട്ടിനിട്ട് പുറത്താക്കുകയായിരുന്നു. മറ്റെരു അംഗമായ സയ്യിദ് നാസര്‍ തങ്ങള്‍ രാജിവച്ച് ഒഴിയുകയും ചെയ്തു. ബോര്‍ഡ് വിഷയത്തില്‍ സ്‌പോണ്‍സര്‍ നിലപാട് കടുപ്പിച്ചതോടെ ഞായറാഴ്ച മുതല്‍ ബോര്‍ഡിന്റെ കീഴിലുള്ള നാല് സ്‌കൂളുകളിലേക്ക് നടത്താനിരുന്ന പേരന്റെ അഡ്വവൈസി കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് എന്താകുമേന്ന ആശങ്കയിലാണ് 7000ത്തോളം വരുടെ കുട്ടികളുടെ രക്ഷിതാക്കള്‍.