ഇന്ത്യ - ഒമാൻ സ്കിൽ ഡെവലപ്മെന്‍റ് കോണ്‍ക്ലേവിലാണ് പ്രഖ്യാപനം
മസ്കറ്റ്: ഒമാന് തൊഴില് മേഖലയുടെ പുരോഗതിക്കായി നൈപുണ്യ പരിശീലനം നല്കാന് സഹകരിക്കുമെന്ന് ഇന്ത്യ. ഇന്ത്യൻ എംബസിയിൽ നടന്ന ഇന്ത്യ - ഒമാൻ സ്കിൽ ഡെവലപ്മെന്റ് കോണ്ക്ലേവില് സ്ഥാനപതി ഇന്ദ്ര മണി പാണ്ടേയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വിദഗ്ദ്ധരായ തൊഴിലാളികളുടെ ആവശ്യകത നിറവേറ്റുന്നതിന്റെ ഭാഗമായാണ് മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ഇരുരാജ്യങ്ങളിലെയും തൊഴില് പരിശീലന മേഖലയിലെ പ്രതിനിധികള് ഒത്തുചേര്ന്ന കോണ്ക്ലേവ് സംഘടിപ്പിച്ചത്. സ്വദേശിവത്കരണത്തിലൂടെ ഒമാനിലെ തൊഴിൽ മേഖലയിൽ അവിടുത്തുകാര്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ, വിദഗ്ദ്ധരായ തൊഴിലാളികളെ ലഭിക്കാനാണ് ഒമാന് നൈപുണ്യ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നത്.
ഈ സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒമാനിൽ പരിശീലന കേന്ദ്രങ്ങള് സ്ഥാപിക്കുവാന് ഇന്ത്യയിൽ നിന്നുമുള്ള തൊഴില് പരിശീലന സ്ഥാപനങ്ങള്ക്ക് കഴിയുമെന്ന് ചടങ്ങിൽ സ്ഥാനപതി ഇന്ദ്രമണി പറഞ്ഞു. ഒമാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ നടത്തി വരുന്ന ശ്രമങ്ങളെ ചടങ്ങിൽ മന്ത്രി ഖാലിദ് ഒമർ മർഹൂൻ പ്രകീർത്തിച്ചു.
