ഇന്ത്യയും സ്വീഡനും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കും : മോദി

First Published 17, Apr 2018, 7:01 PM IST
india sweden vow to strengthen defense cooperation
Highlights
  • വാണിജ്യ ബന്ധം വിപുലമാക്കുന്നതിനുള്ള കരാറുകളില്‍ ഇന്ത്യയും സ്വീഡനും ഒപ്പുവച്ചു

സ്റ്റോക്ഹോം: ഇന്ത്യയും സ്വീഡനും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെനുമായുള്ള കൂടിക്കാഴ്ച്ച ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ ബന്ധം വിപുലമാക്കുന്നതിനുള്ള കരാറുകളിലും ഇന്ത്യയും സ്വീഡനും ഒപ്പുവച്ചു.

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിൽ നടക്കുന്ന പ്രഥമ ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.നാളെ യുകെ യിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തിലും പങ്കെടുക്കും.വെള്ളിയാഴ്ച്ച ഇന്ത്യയിലേക്ക് മടങ്ങും വഴി ജര്‍മ്മനിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായും ചര്‍ച്ച നടത്തും.

loader