ഒൻപതു ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വായുസേനയുടെ സി130 ജെ പ്രത്യേക വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നുവെന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.

ഭോപ്പാല്‍: കേരളത്തിലെ പ്രളയക്കെടുതി, ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പ്രത്യേക വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു.

ഒൻപതു ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വായുസേനയുടെ സി130 ജെ പ്രത്യേക വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നുവെന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. ചിത്രങ്ങളടക്കമാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. 

വായുസേനയുടേയും ഇടപെടലുകള്‍ സജീവമാകുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി ഊര്‍ജ്ജിതമാകും.