പ്രത്യേകിച്ച് ലക്ഷമില്ലാതെ ഇന്ത്യ വെടിവെപ്പ് നടത്തിയെന്നും രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചടിക്കുമായിരുന്നെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്. ഇനി ഇത്തരത്തില്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് കഴിഞ്ഞ ദിവസം പാക് ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാറിന് കാര്യമായ നിയന്ത്രണമില്ലാത്ത പാക് കരസേന, ഇവയോട് എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങി നില്‍ക്കുന്നത്. കരസേനയ്ക്ക് പുറമെ നിര്‍ദ്ദേശം ലഭിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ തക്കവണ്ണം തയ്യാറായി നില്‍ക്കണമെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്കും നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തെ രംഗത്തിറക്കാനുള്ള പാകിസ്ഥാന്റെ ശ്രമം പാളി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കണമെന്ന് വീണ്ടും അമേരിക്ക ആവശ്യപ്പെട്ടു. സാധാരണയായി പാകിസ്ഥാന് പിന്തുണ നല്‍കാറുള്ള ചൈനയും ഇത്തരവണ കാര്യമായ പിന്തുണ നല്‍കുന്നില്ല. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ചൈന. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന സന്ദേശമാണ് പാകിസ്ഥാന് നല്‍കിയിരിക്കുന്നത്.
