കുവൈത്ത് സിറ്റി: കമ്പനിയില്‍ നിന്ന് രാജി വച്ചിട്ടും നാട്ടില്‍ പോകാനാകാതെ കുവൈത്തില്‍ കുടുങ്ങിയ 500-ല്‍ അധികം തൊഴിലാളികളെ ഇന്ത്യന്‍ സ്ഥാനപതി സന്ദര്‍ശിച്ചു. രോഗികളെയും അടിയന്തര പരിഗണന ആവശ്യമുള്ളവരെയും ഉടൻ നാട്ടിലെത്തിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് സ്ഥാനപതി സുനിൽ ജെയിൻ ഉറപ്പുനൽകി.

11 മാസമായിട്ട് ശമ്പളം ലഭിക്കുന്നില്ല.കമ്പിനിയുടെ ഈ സ്ഥിതി തുടക്കത്തിലെ മനസിലാക്കി രാജി സമര്‍പ്പിച്ചു.ആറ് മാസമായി രാജി നല്‍കിയിട്ട്. എന്നിട്ടും,നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥ. ഇത്തരത്തില്‍ കഴിയുന്ന മലയാളികള്‍ അടക്കം 500 ഓളം-ഇന്ത്യക്കാരുടെ ക്യാമ്പാണ് സ്ഥാനപതി സുനില്‍ ജെയിനും എംബസി ലേബര്‍ വിഭാഗം തലവന്‍ സിബി യു.എസിന് സന്ദര്‍ശിച്ചത്.

ദിനംപ്രതി രാജി വയ്ക്കുന്നവരുടെ എണ്ണവും കുടിയും വരുന്നു. ക്യാമ്പുകളിലായി വേറെയും തൊഴിലാളികള്‍ കഴിയുന്നുണ്ട്. നേരത്തെ,പലവട്ടം തെഴിലാളികള്‍ കൂട്ടമായി എംബസിയിലെത്തി പ്രസ്തുത കമ്പിനിയിലെ വിഷയങ്ങള്‍ അധികൃതരെ ധരിപ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എംബസി കമ്പിനിയുമായി ചര്‍ച്ച നടത്തി വരുന്നതിനിടെയിലാണ് സ്ഥാനപതിയുടെ നേത്യത്വത്തിലുള്ള ക്യാമ്പ് സന്ദര്‍ശനം.

രോഗികളായിട്ടുള്ളവരെ അടിയന്തര ആവശ്യമുള്ളവരെയും പ്രത്യേകമായി പരിഗണിച്ച് നാട്ടിലയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലാളികളെ എംബസി അധികൃതരുടെ മുമ്പിവച്ച് കമ്പിനി തൊഴിലാളികളെ അറയിച്ചിട്ടുണ്ട്. കമ്പിനിയുടെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി വിഷയം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊളുമെന്ന് സ്ഥാനപതി അറിയിച്ചു.