Asianet News MalayalamAsianet News Malayalam

​ഗോശാലകളിൽ പശുക്കൾക്ക് നരകജീവിതം

മിക്ക ​ഗോശാലകൾക്കും സാമ്പത്തിക സുസ്ഥിരത ഇല്ല. ആകെയുള്ള ​ഗോശാലകളിൽ വളരെ കുറച്ചെണ്ണത്തിന് മാത്രമേ നിയമസാധുതയും സർക്കാരിന്റെ പിന്തുണയും ലഭിക്കുന്നുള്ളൂ. മറ്റുള്ളവ ഏതെങ്കിലും മതസ്ഥാപനങ്ങളുടെ പിന്തുണയോടെയോ വ്യക്തികളുടെ സംഭാവനയിലോ ആണ് പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ പാൽ, ചാണകം, ​ഗോമൂത്രം എന്നിവ വിൽക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും.  

indian animal protection organisation reveals  investigation report about the gau shalas
Author
Delhi, First Published Sep 10, 2018, 3:52 PM IST


ദില്ലി: ഇന്ത്യൻ ​ഗോശാലകളെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ട് അനിമൽ പ്രൊട്ടക്ഷൻ ഓർ​ഗനൈസേഷൻ. വൃത്തിഹീനമായ ചുറ്റുപാടിലാണ് രാജ്യത്തെ മിക്ക ​ഗോശാലകളും പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരിയായ രീതിയിൽ പരിശീലനം ലഭിക്കാത്ത ​ഗോശാല ജീവനക്കാർ, സർക്കാരിന്റെ പിന്തുണയില്ലാത്ത സ്ഥാപനങ്ങൾ, ചാണകത്തിന്റെയും ​ഗോമൂത്രത്തിന്റെയും നിയമവിധേയമല്ലാത്ത വിൽപ്പന എന്നിവയാണ് ​ഗോശാലകളെ പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധികൾ. ദേശീയ അന്വേഷണറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നുകാലികളുടെ ആരോ​ഗ്യത്തെ ഈ രം​ഗത്തെ അഴിമതികൾ വളരെ ​ഗുരുതരമായ രീതിയിൽ ബാധിക്കുന്നുണ്ട്. 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർ​ഗനൈസേഷനാണ് ​ഗോ ​ഗാഥ എന്ന് തലക്കെട്ടോടെ സെപ്റ്റംബർ 4 ന് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും പതിമൂന്ന് സംസ്ഥാനങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ റിപ്പോർട്ടിലുള്ളത്. അത്യന്തം​ ​ഗുരുതരമായ അവസ്ഥയിലാണ് ഈ ​ഗോശാലകൾ എല്ലാം തന്നെ. 

കഴിഞ്ഞ കുറെ വർഷങ്ങളായി ​ഗോസം​രക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടക്കൊലപാതകങ്ങളും അക്രമങ്ങളും വരെ സംഭവിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം എത്രത്തോളം യാഥാർത്ഥ്യമായിരുന്നു എന്ന് ബോധ്യപ്പെടുന്നുണ്ട്. മിക്ക ​ഗോശാലകൾക്കും സാമ്പത്തിക സുസ്ഥിരത ഇല്ല. ആകെയുള്ള ​ഗോശാലകളിൽ വളരെ കുറച്ചെണ്ണത്തിന് മാത്രമേ നിയമസാധുതയും സർക്കാരിന്റെ പിന്തുണയും ലഭിക്കുന്നുള്ളൂ. മറ്റുള്ളവ ഏതെങ്കിലും മതസ്ഥാപനങ്ങളുടെ പിന്തുണയോടെയോ വ്യക്തികളുടെ സംഭാവനയിലോ ആണ് പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ പാൽ, ചാണകം, ​ഗോമൂത്രം എന്നിവ വിൽക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും.  

പുരാതന കാലം മുതൽ കന്നുകാലികളോട്  അനുകമ്പയുള്ളവരാണ് ഭാരതീയർ. പ്രത്യേക ​ഗോശാലകൾ നിർമ്മിച്ചാണ് ഭാരതീയർ ഇവരെ സംരക്ഷിച്ചിരുന്നത്. എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കേണ്ട കാര്യം​ കന്നുകാലികൾ സുരക്ഷിതമായ ചുറ്റുപാടിലല്ല ജീവിക്കുന്നത് എന്നാണ്. ഡയറി ഫാമുകളിലും കന്നുകാലികൾ അതിക്രൂരമായ പീഡനങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇവയെ അപേക്ഷിച്ച് ​ഗോശാലകൾ കുറച്ചു കൂടി ഭേദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആയിരക്കണക്കിന് കന്നുകാലികളാണ് ​ഗോശാലകളിലും ​ഡയറികളിലും പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. കന്നുകാലികളെ ഇന്ത്യ എങ്ങനെയാണ് പരിപാലിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി തന്ന അറിയണം. അവർക്കാവശ്യമായ രീതിയിൽ പരിരക്ഷ നൽകണം. എഫ്ഐഎപിഒ എക്സിക്യൂട്ടീവ് ഡയറക്ടർ വർദ മഹോത്ര പറയുന്നു. 

കന്നുകാലി സംരക്ഷണത്തിന് ഏറ്റവും നൂതനവും കൃത്യവുമായ നിയമങ്ങൾ ആവിഷ്കരിക്കണമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. അതുപോലെ തന്നെ മൃ​ഗസംരക്ഷണത്തിന് ഭം​ഗം വരുത്തുന്ന രീതിയിൽ നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപ‍ടി സ്വീകരിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ​ഗോസംരക്ഷണം മുദ്രാവാക്യമായി ഏറ്റെടുത്തിരിക്കുന്ന കേന്ദ്ര ​ഗവൺമെന്റിനോട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർ​ഗനൈസേഷൻ റിപ്പോർട്ടിലൂടെ ആവശ്യപ്പെടുന്നത് ഇതാണ്. ​ഗോസംരക്ഷണം കൃത്യമായ രീതിയിൽ നടപ്പാക്കിയെങ്കിൽ മാത്രമേ ​ഗോസംരക്ഷണം എന്ന അജണ്ട കേന്ദ്രസർക്കാരിന് നടപ്പാക്കാൻ സാധിക്കൂ. 
 

Follow Us:
Download App:
  • android
  • ios