ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്‌താന്‍ ബാലനെ സൈന്യം അറസ്‌റ്റു ചെയ്തു. പാക് അധിനിവേശ കശ്മീരില്‍ നിന്നും അതിര്‍ത്തി കടന്ന് ജമ്മുകശ്‌മീരിലെ രജൗരി ജില്ലയിലെത്തിയ 12 കാരന്‍ അഷ്ഫാഖ് അലി ചൗഹാനാണ് അറസ്റ്റിലായത്. അഷ്ഫാഖിനെ തീവ്രവാദികള്‍ അയച്ചതാണെന്ന നിഗമനത്തിലാണ് സൈന്യം. ബലൂചിസ്താന്‍ റെജിമെന്റില്‍ നിന്നും വിരമിച്ച സൈനികന്റെ മകനാണ് അഷ്ഫാഖ്. കൂടുതല്‍ അന്വേഷണത്തിനായി ബാലനെ സൈന്യം പൊലീസിന് കൈമാറി.