ഇമെയ്ല്‍ അക്കൗണ്ട് പരിശോധിച്ച അമ്മയാണ് കുടുംബ സുഹൃത്ത് അയച്ച ഇമെയ്‍ലുകള്‍ കാണുന്നത്  

ദുബായ്:സുഹൃത്തിന്‍റെ മകളുടെ ഇമെയില്‍ അക്കൗണ്ടിലേക്ക് പോണ്‍ വീഡിയോ അയക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഇന്ത്യക്കാരന് ദുബായില്‍ മൂന്നുമാസം ജയില്‍ശിക്ഷ.മകളുടെ ഇമെയ്ല്‍ അക്കൗണ്ട് പരിശോധിച്ച അമ്മയാണ് കുടുംബ സുഹൃത്തായ 27കാരന്‍ അയച്ച മെയിലുകള്‍കാണുന്നത്. 

നിരവധി പോണ്‍ ക്ലിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ മോശമായ രീതിയില്‍ തൊട്ടിരുന്നെന്നും നിരവധി പോണ്‍ വീഡിയോകള്‍ അയച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.

ഇതേതുടര്‍ന്ന് ഫെബ്രുവരിയില്‍ യുവാവിനെ മൂന്നുമാസം തടവിന് വിധിച്ചു. ഇതിനെ തുടര്‍ന്ന് തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പ്രതി അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച അപ്പീല്‍ കോടതി തള്ളി. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.