കറാച്ചി: മതിയായ യാത്രരേഖകള്‍ ഇല്ലെന്നാരോപിച്ച് മുംബൈ സ്വദേശിയെ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക് വിദേശ നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ഷെയ്ഖ് നബിയെ അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയുടെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ നേര്‍ക്കുനേര്‍ വന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.

മതിയായ യാത്ര രേഖകള്‍ ഇല്ലത്തതിനാണ് ഈ മാസം 19ന് ഇസ്ലാമാബാദില്‍ വച്ച് മുംബൈ സ്വദേശി ഷെയ്ഖ് നബിയെ അറസ്റ്റ് ചെയ്തതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കാതെയായിരുന്നു അറസ്റ്റ് . 1946 പാക് വിദേശ നിയമത്തിലെ പതിനാലം വകുപ്പ് അനുസരിച്ച് കുറ്റം ചുമത്തിയ ഷെയ്ഖ് നബിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതിനിടെ ജമ്മു കശ്‍മീരിലെ കുപ വാര ജില്ലയിലെ നൗഗാം മേഖലയില്‍ ഭീകര വാദികള്‍ നുഴഞ്ഞു കയരിയെന്ന രഹസ്യ വിവരത്തിന്‍റെ 12 മണിക്കൂറായി നടത്തിയ തെരച്ചിനൊടുവിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കും ജീവന്‍ നഷ്‌ടമായി. ഭീകരരുടെ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.