അപായ സൂചന: ആലപ്പുഴയിൽ നാവികസേനാ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

First Published 17, Mar 2018, 12:44 PM IST
Indian Navy helicopter was emergency landing in Alappuzha
Highlights
  • ചേതക് വിമാനം ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി
  • യന്ത്ര തകരാറെന്ന സംശയത്തെ തുടർന്നാണ് അടിയന്തരമായി നിലത്തിറക്കിയത് 
  • രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്

ആലപ്പുഴ: നിരീക്ഷണ പറക്കലിനിടെ നാവിക സേനാ വിമാനം ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി. കൊച്ചിയില്‍ നിന്ന് നിരീക്ഷണ പറക്കലിനായി പോയ ചേതക് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. കോക്പിറ്റില്‍ അപായ സിഗ്നല്‍ കണ്ടെന്ന് നാവികസേന. 

മുഹമ്മ, കാവുങ്കലിലെ കെപി മെമ്മോറിയല്‍ സ്കൂളിന് സമീപത്തെ പാടത്താണ് ചേതക് ഹെലികോപ്റ്റര്‍ ഇറക്കിയത്. രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ആളൊഴിഞ്ഞ മേഖലയിലാണ് വിമാനമിറക്കിയതെന്നും ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു. 

 

loader