ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വിശ്വാസ്യത തകര്‍ക്കപ്പെട്ടതായി കോടതി ഇവരുടെ ഊന്നുവടികൊണ്ടാണ് ഭര്‍ത്താവിനെ തല്ലിയത്
ലണ്ടന്: ഭാര്യയെ മര്ദിച്ച ഇന്ത്യന് വംശജന് ഇംഗ്ലണ്ട് കോടതി 10 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഭാര്യ സാദിയയെ മര്ദിച്ചതിനാണ് ഗുര്മിത് ദോസന്ജിന് ശിക്ഷ. ഭാര്യ ഉപയോഗിച്ചിരുന്ന ഊന്നുവടികൊണ്ടാണ് 46 കാരനായ ഗുര്മിത് ഇവരെ മര്ദിച്ചത്. ഭര്ത്താവില് നിന്നുള്ള ആക്രമണത്തെ തുടര്ന്നാണ് സാദിയക്ക് ഊന്നുവടി ഉപയോഗിക്കേണ്ടി വന്നത്.
ഭാര്യയും ഭര്ത്താവും തമ്മിലുള്ള വിശ്വാസ്യത തകര്ക്കപ്പെടുകയും സ്വന്തം വീട്ടില് ഭാര്യ സുരക്ഷിതയല്ലാതായതായും കോടതി നിരീക്ഷിച്ചു.ഭര്ത്താവില് നിന്നുണ്ടായ പീഡനത്തെ തുടര്ന്ന് ഊന്നുവടി ഉപയോഗിക്കേണ്ടി വന്ന സ്ത്രീയെ വീണ്ടും അതേ വടി കൊണ്ട് ആക്രമിച്ചത് തടവുശിക്ഷ നിര്ബന്ധമാക്കിയെന്നും കോടതി നിരീക്ഷിച്ചു.
