Asianet News MalayalamAsianet News Malayalam

ടേക്ക് ഓഫിന് തൊട്ടുമുമ്പ് റണ്‍വെയിലേക്ക് വാഹനം പാഞ്ഞെത്തി; 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് പൈലറ്റ്

ഇന്‍ഡിഗോ വിമാനം ടേക്ക് ചെയ്യാന്‍ തീരുമാനിച്ചതും റണ്‍വേയിലേക്ക് ഒരു വാഹനം പാഞ്ഞെത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരുടെയും ശ്രദ്ധയില്‍ ഇത് പെട്ടത് ഭാഗ്യമായി. എമര്‍ജന്‍സി ബ്രേക്ക് ഇട്ടതിനാല്‍ റണ്‍വേയിലെ വാഹനത്തില്‍ ഇന്‍ഡിഗോ വിമാനം ഇടിച്ച് അപകടമുണ്ടായില്ല

IndiGo pilots stop takeoff just in time
Author
Hyderabad, First Published Oct 9, 2018, 7:08 PM IST

ഹൈദരാബാദ്: 180 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പൈലറ്റുമാരുടെ നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ടുമാത്രമായിരുന്നു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അനിഷ്ട സംഭവം. രാവിലെ ആറ് മണിക്ക് ഹൈദരാബാദില്‍ നിന്ന് ഗോവയിലേക്ക് ചാര്‍ട്ട് ചെയ്ത ഇന്‍ഡിഗോ വിമാനം 6ഇ 743 എയര്‍ബസ് എ 320 യാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.

ഇന്‍ഡിഗോ വിമാനം ടേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോഴാണ് റണ്‍വേയില്‍ ഒരു വാഹനം സഞ്ചരിക്കുന്നത് കണ്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരുടെയും ശ്രദ്ധയില്‍ ഇത് പെട്ടത് ഭാഗ്യമായി. എമര്‍ജന്‍സി ബ്രേക്ക് ഇട്ടതിനാല്‍ റണ്‍വേയിലെ വാഹനത്തില്‍ ഇന്‍ഡിഗോ വിമാനം ഇടിച്ച് അപകടമുണ്ടായില്ല.

Follow Us:
Download App:
  • android
  • ios