ഇരട്ട എഞ്ചിനുള്ള എം. 28 വിമാനമാണ്​ അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 12 പൊലീസുകാർ ഉണ്ടായിരുന്നതായും ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമില്ലെന്നുമാണ്​ റിപ്പോര്‍ട്ടുകള്‍. തെരച്ചിലിനായി മൂന്ന്​ കപ്പലുകളും രണ്ട്​ ബോട്ടുകളും സർക്കാർ അയച്ചിട്ടുണ്ട്. അതേസമയം വിമാനത്തി​ന്‍റെ ഭാഗങ്ങളും മൃതദേഹാവശിഷ്​ടങ്ങളും മേഖലയിലെ മീൻപിടുത്തക്കാർ കണ്ടെത്തിയിട്ടുണ്ട്.​