രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്‍ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സ് സെന്‍ററിന്‍റെ നാളെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവെക്കുകയാണെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അറിയിച്ചു.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്‍ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജടായു എര്‍ത്ത്സ് സെന്‍റര്‍ സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി. റാന്നി എരുമേലി ഭാഗത്ത് ഈ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
