വിഴിഞ്ഞത്ത് സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി പോൾ ആന്‍റണി കമ്മീഷനിംഗ് നിർവഹിച്ചു. 

തിരുവനന്തപുരം: ഇന്ത്യൻ തീരസംരക്ഷണസേനയുടെ പുതിയ ഇൻറർ സെപ്റ്റർ ബോട്ട് സി. 162 കമ്മീഷൻ ചെയ്തു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി പോൾ ആന്‍റണി കമ്മീഷനിംഗ് നിർവഹിച്ചു. ചീഫ് സെക്രട്ടറിയെ സേന ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. സേനയുടെ പശ്ചിമമേഖല കമാൻഡർ ഇൻസ്പെക്ടർ ജനറൽ വിജയ് ഡി.ചഫേക്കർ, ഡിഐജി സനാതനൻ ജന, വിഴിഞ്ഞം സ്റ്റേഷൻ ഡെപ്യൂട്ടി കമാൻഡന്‍റ് ജോർജ് ബേബി, പുതിയ കപ്പലിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്‍റ് പവൻകുമാർ കോയർ എന്നിവർ പ്രസംഗിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീരസംരക്ഷണ സേനയിലെയും സംസ്ഥാനത്തെ വിവിധ സുരക്ഷാ സേനകളിലെയും ഉന്നതരും ചടങ്ങിൽ പങ്കെടുത്തു. ഇൻറർ
സെപ്റ്റർ ബോട്ട് വിഭാഗത്തിൽപ്പെട്ട ആറാമത്തെ കപ്പലാണ് ഭാരതി ഡിഫൻസ് ആൻറ് ഇൻഫ്രാ സ്ട്രെക്ച്ചർ ലിമിറ്റഡ് നിർമ്മിച്ച സി -162.കേരള - മാഹി കോസ്റ്റ് ഗാർഡ് ഡിസ്ട്രിക് കമാണ്ടറുടെ ചുമതലയിൽ വരുന്ന ബോട്ടിൽ ഡെപ്യൂട്ടി കമാണ്ടൻറ് പവൻകുമാർ കോവറിൻറെ നേതൃത്വത്തിൽ 12 സേനാംഗങ്ങളാണുള്ളത്. 27.64 മീറ്റർനീളവും 71ടൺ സംവഹന ശേഷിയുമുള്ള കപ്പലിൻറെ പരമാവധി വേഗത മണിക്കൂറിൽ 35 നോട്ടിക്കൽ മൈലാണ്. കേരള തീരമേഖലയിൽ സുരക്ഷാ നിരീക്ഷണത്തിനായി ഇറങ്ങുന്ന ബോട്ട് കമ്മീഷനിംഗിന് ശേഷം കൊച്ചിയിലേക്ക് തിരിച്ച് പോയി.