യുവാക്കള്‍ മൊബൈലിലൂടെ അശ്ലീലം കാണുന്നു നിഷ്കളങ്ക മനസുകളെ സ്മാര്‍ട് ഫോണ്‍ വഴി തെറ്റിക്കും
ഭോപ്പാൽ: സ്ത്രീകൾക്കെതിരായ അക്രമം വർധിക്കാൻ കാരണം ഇന്റർനെറ്റും മൊബൈൽ ഫോണുമാണെന്ന് മധ്യപ്രദേശിലെ ബിജെപി എംപി. യുവാക്കൾക്ക് ഇന്റർനെറ്റിലൂടെയും മൊബൈലിലൂടെയും അനായാസം അശ്ലീലകാര്യങ്ങൾ ലഭ്യമാകും. ഇതാണ് സ്ത്രീകൾക്കെതിരായ അക്രമം വർധിക്കാൻ കാരണമാകുന്നതെന്ന് ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാൻ പറഞ്ഞു.
യുവാക്കൾക്ക് അശ്ലീലകാര്യങ്ങൾ സ്മാർട്ട് ഫോണുകളിലൂടെ കാണുവാൻ സാധിക്കും. ഇത് നിഷ്കളങ്ക മനസുകളെ മലിനപ്പെടുത്തുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്യും- എംപി പറഞ്ഞു. മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ ആക്രമണം വർധിക്കാനുള്ള കാരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിലെ മുന് ബിജെപി അധ്യക്ഷന്കൂടിയാണ് നന്ദകുമാര് സിംഗ് ചൗഹാന്.

പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. ഓരോ ഫോണും പൊലീസിനു പരിശോധക്കാൻ കഴിയില്ല- സൈബര് പൊലീസ് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരുന്നു. അതേസമയം മധ്യപ്രദേശില് സ്ത്രീകള്ക്കെതിരായ ആക്രമം തടയുന്നതില് സര്ക്കാര് പരാജയപ്പെട്ട് കോണ്ഗ്രസ് ആരോപിച്ചു. പൊലീസ് നടപടിയെടുക്കുന്നില്ല. അന്വേഷണം ശക്തമല്ല, അതുകൊണ്ടാണ് പീഡനങ്ങള് വര്ധിക്കുന്നത്- കോണ്ഗ്രസ് വക്താവ് മനാക് അഗര്വാള് ആരോപിച്ചു.
