വനിതകളെ സ്വന്തം സ്വപ്‌നം നേടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഗാനം

ബംഗളുരു: വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പാട്ടുപാടി സ്ത്രീകളെ കയ്യിലെടുത്തിരിക്കുന്നത് ഒരു വനിതാ ഐപിഎസ് ഓഫീസറാണ്. നഗരത്തിലെ വനിതകളെ സ്വന്തം സ്വപ്‌നം നേടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് കര്‍ണാടക പൊലീസിലെ ഐജി ഡി. രൂപയുടെ ഗാനം. ബൈ 2 കോഫി ടാക്കീസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം നല്‍കിയിരിക്കുന്നത്.

കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സന്ധിയില്ലാതെ പോരാടുന്ന രൂപയുടെ മറ്റൊരു മുഖമാണ് ആല്‍ബം വ്യക്തമാക്കുന്നത്. മനോഹരമായ ശബ്ദമെന്നും ഇനിയും ആലപനം തുടരണമെന്നുമെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ആദ്യ കന്നട ഐപിഎസ് ഓഫീസറാണ് രൂപ. 2000 ല്‍ നടന്ന യുപിഎസി പരീക്ഷയില്‍ 43ആം റാങ്ക് നേടിയാണ് രൂപ വിജയിച്ചത്.