ചെന്നൈ: ചെന്നൈയില്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കിടെ ഐപിഎസുകാരന്‍ കോപ്പിയടിച്ച സംഭവത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അറസ്റ്റില്‍. കോപ്പിയടിച്ച് പിടിയ്ക്കപ്പെട്ട സഫീര്‍ കരീമിന്റെ ഭാര്യയെ ഹൈദരാബാദില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിനി ജോയ്‌സിയാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദരാബാദിലെ അശോക് നഗര്‍ ക്രോസ് റോഡിലുള്ള ലാ എക്‌സലന്‍സ് ഐഎഎസ് കോച്ചിംഗ് സ്ഥാപനത്തില്‍ അദ്ധ്യാപികയായിരുന്നു ജോയ്‌സി. പരീക്ഷ നടക്കുമ്പോാള്‍ ഹാളിന് പുറത്ത് നിന്നും ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊടുത്ത് കൃത്രിമം നടത്താന്‍ സഹായിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.