സ്വദേശി വത്കരണം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന വിവിധ പ്രഫഷണുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ലന്ന് കിഴക്കന്‍ പ്രവിശ്യാ തൊഴില്‍കാര്യാലയം പരിശോധന വിഭാഗം അംഗം ഇബ്രാഹീം അല്‍മര്‍സൂഖ് അറിയിച്ചു. സ്വദേശി യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതിനാല്‍ അനുയോജ്യമായ തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് ഈ നടപടി.

എന്നാല്‍ ഏതെല്ലാം മേഖലയിലാണ് വിദേശികളുടെ ഇഖാമ പുതുക്കുന്നത് നിര്‍ത്തലാക്കുന്നതെന്ന് അല്‍മര്‍സൂഖ് വ്യക്തമാക്കിയില്ല.
മൊബൈല്‍ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയ പദ്ദതി വിജയമായതിനാല്‍ സമാനമായ നിലയില്‍മറ്റു ചില

മേഖലകളില്‍കൂടി ഈ വര്‍ഷം തന്നെ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
50 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ 12 ശതമാനം സ്വദേശികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുകയെന്നത് നിര്‍ബന്ധമാണ്.
ശമ്പളം നല്‍കാത്തതിന്റെ പേരില്‍സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെകുറിച്ചു പഠനം നടന്നു വരുകയാണെന്നും ഇബ്രാഹീം അല്‍മര്‍സൂഖ് പറഞ്ഞു. നിലവില്‍ മൂന്നു മാസത്തില്‍ കൂടുതലായി തൊഴിലകള്‍ക്കു ശമ്പളം നല്‍കാത്ത കമ്പനികളുടെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കും.