മൊബൈലില്‍ കളിക്കുന്നതിനിടയക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറിയത് പോലും തിരിച്ചറിയാതെ യുവാവ്. നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങിയിട്ടും യുവാവ് മൊബൈല വിട്ടൊരു പരിപാടിക്കും തയ്യാറായില്ല. രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ച് കളയുമ്പോളും യുവാവ് നടന്നതൊന്നും അറിഞ്ഞില്ല.
ബെയ്ജിംഗ്: മൊബൈലില്‍ കളിക്കുന്നതിനിടയക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറിയത് പോലും തിരിച്ചറിയാതെ യുവാവ്. നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങിയിട്ടും യുവാവ് മൊബൈല വിട്ടൊരു പരിപാടിക്കും തയ്യാറായില്ല. രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ച് കളയുമ്പോളും യുവാവ് നടന്നതൊന്നും അറിഞ്ഞില്ല.
ചൈനയിലെ ലിയോങ് സിറ്റിയിലാണ് സംഭവം. കാര്‍ യാത്രികനായ യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതോടെയാണ് യുവാവിന്റെ ശരീരത്തില്‍ കമ്പി കയറിയത്. എന്നാല്‍ കാര്‍ അപകടത്തില്‍ പെട്ടതും ശരീരത്തിലൂടെ കമ്പി കയറിയതും യുവാവ് അറിഞ്ഞില്ല. യുവാവിന്റെ മൊബൈല്‍ ഭ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ രക്ഷാപ്രവര്‍ത്തകരെത്തി കമ്പി മുറിച്ച് നീക്കി യുവാവിനെ കാറില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുമ്പോഴും യുവാവ് മൊബൈലില്‍ വ്യാപൃതനായിരുന്നത് കണ്ട സമീപത്തുള്ളവര്‍ എടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആംബുലന്‍സില്‍ കയറ്റുമ്പോളും കുലുക്കമില്ലാതെ മൊബൈല്‍ ഫോണും നോക്കിയിരിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം കണ്ടത് 60 ലക്ഷത്തിലധികം ആളുകളാണ്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കാണ് കാറ് ഇടിച്ച് കയറിയത്. നെഞ്ചിന് സമീപത്തുടെ നാലു മീറ്റര്‍ നീളമുള്ള കമ്പിയാണ് തുളച്ച് കയറിയത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരാണ് യുവാവിന്റെ വീഡിയോ എടുത്തത്. യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അലക്ഷ്യമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം നിരവധി അപകട സംഭവങ്ങളാണ് വിവധയിടങ്ങളില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കുഴിയിലേക്ക് സ്കൂട്ടര്‍ ഇടിച്ച് ഇറങ്ങിയിട്ടും മൊബൈലില്‍ വ്യാപൃതനായ ഒരാളുടെ വീഡിയോ പുറത്ത് വന്നിരുന്നു.
