ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ഇന്‍റര്‍പോളിന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും സഹായം തേടി എന്‍ഐഎ. ഐഎസ്സില്‍ കൂടുതല്‍ മലയാളികള്‍‍ ചേർന്നതായി വിവരം ലഭിച്ചു. 22 പേര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നായിരുന്നു ഇതുവരെയുള്ള വിവരം. ഇവരില്‍ 12 പേരുടെ വിശദാംശങ്ങള്‍ ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ താവളം സംബന്ധിച്ച സൂചനകളും എന്‍ഐഎക്ക് കിട്ടി. വിവരങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിനും ഇന്‍റര്‍പോളിനും എന്‍ഐഎ കൈമാറി.