Asianet News MalayalamAsianet News Malayalam

ഐഎസിനെതിരായ കുവൈറ്റ് നീക്കങ്ങള്‍ അഭിനന്ദനാര്‍ഹം

isis kuwait
Author
First Published May 29, 2017, 12:21 AM IST

കുവൈത്ത് സിറ്റി: ഇസ്ലാമിക സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളില്‍ കുവൈറ്റിന്‍റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് സംയുക്ത സേന വക്താവ് റയാന്‍  ഡില്ലണ്‍.  പ്രശ്‌നബാധിത മേഖലകളില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളും എടുത്ത് പറയേണ്ടതാണന്ന് നാറ്റോ അടക്കമുള്ള 71 രാജ്യങ്ങളിലെ സംയുക്ത സേനയുടെ വക്താവ് പറഞ്ഞു.

കുവൈറ്റ് ടിവിക്കും കുവൈറ്റിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കുനയ്ക്കും നല്‍കിയ അഭിമുഖത്തിലാണിത് വ്യക്തമാക്കിയത്. ആഗോളതലത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഐഎസിനെ പരാജയപ്പെടുത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ 71 രാജ്യങ്ങളാണ് അണിനിരന്നിരിക്കുന്നത്. ഇറാക്കി സൈന്യത്തിന് പിന്തുണയേകി, ഐഎസ് നിയന്ത്രണ മേഖലകളില്‍ കഴിഞ്ഞയാഴ്ച 34 വ്യോമാക്രമണങ്ങള്‍ സംയുക്തസേന നടത്തി. 

മൊസൂളിലെ യുദ്ധം വളരെ ദീര്‍ഘിച്ചതും പ്രയാസമേറിയതുമായിരുന്നു. ഐഎസുമായുള്ള പോരാട്ടത്തില്‍ നിരവധി നിഷ്‌കളങ്കരായ ജനങ്ങള്‍ക്ക് ദുരിതമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അധികം വൈകാതെ ഐഎസിന്റെ കറുത്ത പതാകയ്ക്കു പകരം ഇറാക്കിന്‍റെ ദേശീയ പതാക മൊസൂളിലെങ്ങും പാറിക്കളിക്കും. 

ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ സിറിയന്‍ ഡെമോക്രാറ്റിക് സേനകളും വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സിറിയന്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി നിരവധി സിറിയന്‍ പട്ടണങ്ങളെ ആയുധവിമുക്തമാക്കുകയും ഐഎസിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡില്ലന്‍ കൂട്ടിച്ചേര്‍ത്തു

Follow Us:
Download App:
  • android
  • ios