തിരുവനന്തപുരം: നുണകള്‍ക്ക് മേല്‍ കെട്ടിപ്പൊക്കിയതാണ് ഐഎസ്ആര്‍ഒ ചാരക്കേസെന്ന് മുന്‍ അന്വേഷണ സംഘത്തലവന്‍ എം.എല്‍.ശര്‍മ്മ. പൊലീസിന് നിരക്കാത്ത അന്വേഷണമാണ് നടന്നത്. വിശ്വസനീയമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് സിബി മാത്യൂസിന് ഒഴിഞ്ഞ് മാറാനാകില്ലെന്നും എം.എല്‍.ശര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.