മംഗളൂരു: യാത്രക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയ അജ്ഞാത വസ്തു മംഗലൂരൂ വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി. രാത്രി പത്തുമണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ ദുബൈയ്ക്ക് പോകാനെത്തിയ മംഗലൂരൂ സ്വദേശി എം.മുഹമ്മദിന്റെ ബാഗിലാണ് സുരക്ഷ പരിശോധനയ്ക്കിടെ പവർ ബാങ്കിന്റെ രൂപത്തിലുള്ള വസ്തു കണ്ടെത്തിയത്. ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ സ്ഫോടക വസ്തുവാണെന്ന സംശയം ഉയർന്നതോടെ വിമാനത്താവള അധികൃതർ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് മംഗലൂരൂ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ സ്വന്തമായുണ്ടാക്കിയ മൊബൈൽ പവർ ബാങ്കാണ് സ്ഫോടക വസ്തുവായി തെറ്റിദ്ധരിച്ചതെന്ന് കണ്ടെത്തി.