മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഉള്ള തീരപ്രദേശത്ത് ഇന്ന് അഞ്ചരമുതല്‍ നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റിനും ഇതേതുടര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും 5 അടി മുതല്‍ 7 അടി വരെ തിരമാലകള്‍ ഉയരുവാനും സാധ്യതയുണ്ട്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.