Asianet News MalayalamAsianet News Malayalam

കനത്ത മഴക്ക് സാധ്യത; അണക്കെട്ടുകള്‍ തുറക്കുന്നു, ജാഗ്രതാ നിര്‍ദ്ദേശം

മാട്ടുപ്പെട്ടി, പൊൻമുടി അണക്കെട്ടുകളിൽ നിന്നും ഇന്ന് കൂടുതൽ വെള്ളം തുറന്നുവിടും. തെൻമല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് തുറക്കും. കല്ലടയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്.സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

it may heavy rain kakkayam dam open today
Author
Kozhikode, First Published Oct 5, 2018, 8:46 AM IST

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ വീതം തുറന്നു. കല്ലടയാറ്റിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയർ അറിയിച്ചു. അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം. കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉച്ചയോടെ തുറക്കും. മുൻകരുതലായി 30 സെന്റീമീറ്റർ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

മാട്ടുപ്പെട്ടി, പൊൻമുടി അണക്കെട്ടുകളിൽ നിന്നും ഇന്ന് കൂടുതൽ വെള്ളം തുറന്നുവിടും. തെൻമല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് തുറക്കും. കല്ലടയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്.സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിലേക്ക് യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിരവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അറബിക്കടലിൽ രൂപം കൊളളുന്ന ന്യൂനമർദ്ദം ശക്തമായി, വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ മുൻകരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് യുക്തമായ നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി.തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍  പരമാവധി  ജലനിരപ്പായ് 2403 അടിയേക്കാല്‍ 156 അടി കുറവാണ് ഇപ്പോഴുള്ളത്. ആവശ്യമെങ്കില്‍ കുറേശ്ശെയായി വെള്ളം പുറത്തേക്ക് ഒഴുക്കി വിടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios