ചോദ്യപ്പേപ്പറിൽ പാക്ക് അധിനിവേശ കശ്മീർ 'ആസാദ് കശ്മീർ'; കരിമ്പട്ടികയില്‍പ്പെടുത്തി

First Published 27, Feb 2018, 10:59 AM IST
J K  recruitment examination question paper controversy
Highlights
  • ജെകെഎസ്എസ്ആർബി നടത്തിയ പരീക്ഷയിലാണ്  വിവാദ ചോദ്യം

ജമ്മു കാശ്മീര്‍:  ജമ്മു കശ്മീർ സർവീസ് സെലക്‌ഷന്‍ റിക്രൂട്ട്മെന്‍റ് ബോർഡ് (ജെകെഎസ്എസ്ആർബി) നടത്തിയ പരീക്ഷയില്‍ പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീരാക്കി. ജമ്മു കശ്മീരിന് വടക്കും കിഴക്കും ചൈനയുമായി രാജ്യാന്തര അതിർത്തിയും പാക്ക് നിയന്ത്രിത ആസാദ് കശ്മീർ, ഗിൽജിത് –ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് നിയന്ത്രണ രേഖ വഴിയും... എന്നിങ്ങനെയാണു ഒരു  ചോദ്യം നൽകിയിരിക്കുന്നത്. സംഭവം വിദാമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ആളെ കരിമ്പട്ടികയില്‍പ്പെടുത്തി.

പാക്ക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്നാണ് അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്.  സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജെകെഎസ്എസ്ആർബി ചെയർമാൻ സിമ്രാൻദീപ് സിങ് വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു.  

loader