ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ മലയാളം ഉൾപ്പടെ പ്രദേശികഭാഷയിലും എഴുതാൻ അനുദിക്കുമെന്ന് ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു. ഇത്തവണ ഏകികൃതമെഡിക്കൽ പ്രവേശന പരീക്ഷവേണമെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള നിയമം ലോക്സഭ പാസാക്കി. സർക്കാർ മെഡിക്കൽകോളേജുകളോട് മെഡിക്കൽ കൗൺസിൽ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള എംപിമാർ ആരോപിച്ചു.

ഇത്തവണ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷവേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സയമബന്ധിതമായി ഇടപെട്ടുവെന്ന് ലോക്സഭയിൽ അംഗങ്ങൾ വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ അതിരൂക്ഷവിമർശനമാണ് ചർച്ച തുടങ്ങിവച്ച എൻ കെ പ്രേമചന്ദ്രൻ നടത്തിയത്.

മെഡിക്കൽ കൗൺസിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. സർക്കാർ മെഡിക്കൽ കൗൺസിലിനെ നിയന്ത്രിക്കണം. മെഡിക്കൽ കൗൺസിലെ നിയന്ത്രിക്കുന്നത് സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണെന്നും ഇത് മാറണമെന്നും എം ബി രാജേഷ് പറഞ്ഞു. ഏകീകൃത പ്രവേശന പരീക്ഷ വരുമ്പോൾ പ്രാദേശികഭാഷകളിലും എഴുതാൻ സൗകര്യം വേണമെന്ന അംഗങ്ങളുടെ ആവശ്യം ആരോഗ്യമന്ത്രി ജെപി നദ്ദ അംഗീകരിച്ചു.