മനോഹരമായി എളുപ്പത്തില്‍ ചക്ക മുറിക്കാം

ചക്കപ്പഴവും ചക്കപുഴുങ്ങിയതും കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഭൂരിഭാഗത്തിനും ചക്ക മുറിക്കാന്‍ പ്രയാസമാണ്. കട്ടിയായ പുറംന്തോട് മുറിച്ച് ഉള്ളിലെത്താന്‍ നന്നേ കഷ്ടപ്പെടും. ഇനി മുറിച്ചെത്തി കഴിയുമ്പോഴോ, പഴം എടുക്കാനും ചെറിയ പ്രയാസം. എന്നാല്‍ നമ്മള്‍ വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് ചെയ്യുന്ന ഈ പരിപാടി വളരെ സിംപിളാണെന്ന് കാണിച്ചു തരുകയാണ് ഈ വീഡിയോ. വളരെ മനോഹരമായി ഒരു പഴക്കുല കയ്യില്‍ പിടിച്ചത് പോലെയുണ്ട് തോടില്‍ നിന്ന് വേര്‍പ്പെടുത്തിയ ചക്കപ്പഴം. കഴിക്കുന്ന പോലെ തന്നെ മനോഹരമാണ് ചക്ക മുറിക്കുന്നതും.