മറുപടി തൃപ്തികരമല്ലെങ്കിൽ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വീണ്ടും സർക്കാരിന്റെ വകുപ്പുതല നടപടി. ചട്ടലംഘിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയതിന് ജേക്കബ് തോമസിനെതിരെ കുറ്റപത്രം നൽകി. മറുപടി തൃപ്തികരമല്ലെങ്കിൽ വകുപ്പ് തല അന്വേഷണം വീണ്ടുമുണ്ടാകും.
നിലവില്‍ സർക്കാർ വിരുദ്ധ പ്രസംഗത്തിന് ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണ സമിതിയിൽ നിന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പിൻമാറി. വിജിലൻസ് അന്വേഷണം നേരിടുന്നതിനാൽ തുടരാനാകില്ലെന്ന് സിൻഹ പറഞ്ഞു.
നേരത്തേ ഹൈക്കോടതി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്‍റ് മാത്രമാണെന്നും പബ്ലിക് മാസ്റ്ററല്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ട് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി രൂക്ഷപരാമര്‍ശം നടത്തിയത്.
