യുഎപിഎയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളെ ന്യായീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആക്ഷേപം ഉയരുമ്പോള്‍ നടപടിയെടുക്കുന്നത് ഭരണപ്രക്രിയയുടെ ഭാഗമാണെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു. അതിനെ മനുഷ്യാവകാശലംഘനമായി കാണാനാവില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. മനുഷ്യാവകാശ പ്രര്‍ത്തകര്‍ക്കെതിരെ യുഎപിഎ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.